'അടിനടക്കാഞ്ഞത് ഭാഗ്യം; കോണ്‍ഗ്രസ് തമ്മിലടിച്ച് നശിക്കാന്‍ ആഗ്രഹിക്കുന്നില്ല'; പരിഹാസവുമായി ഇപി ജയരാജന്‍

വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണം കൊടുത്തിട്ടും കാര്യമില്ല.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തിരുവനന്തപുരം: പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തിടെ കെപിസിസി പ്രസിഡന്റ് കെസുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള തര്‍ക്കത്തെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇരുവരും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അടി നടക്കാഞ്ഞത് ഭാഗ്യ'മെന്നായിരുന്നു ജയരാജന്റെ പ്രതികരണം. 

വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണം കൊടുത്തിട്ടും കാര്യമില്ല. ഓരോ പാര്‍ട്ടിയെയും നേതൃത്വത്തെയും കുറിച്ച് ചിന്തിക്കാനും ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ്. എല്ലാ പാര്‍ട്ടി നേതാക്കന്‍മാരും അവരവരുടെ രാഷ്ട്രീയത്തില്‍ കാണിക്കേണ്ട ഉയര്‍ന്ന ചിന്തയും ചട്ടക്കൂടുമുണ്ട്.  കോണ്‍ഗ്രസ് തമ്മിലടിച്ച് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങള്‍. അതുകൊണ്ട് രാഷ്ട്രീയത്തിന്റെ മാന്യത ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ തയ്യാറാവണം. 

യുഡിഎഫില്‍ ഒരുപാട് കുഴപ്പമുണ്ട്. അത് മൂര്‍ച്ഛിക്കാനാണ് സാധ്യത. ഇപ്പോ മൈക്കിനാണ് പിടിവലി. ഇനി എന്തിലേക്ക് എത്തുമെന്ന് പറയാനാവില്ലെന്നും സതീശന്‍ പറഞ്ഞു. 

അതേസമയം, കെ സുധാകരനുമായി തര്‍ക്കം ഉണ്ടായെന്നും പ്രചരിക്കുന്ന വിഡിയോ സത്യമാണെന്നും സതീശന്‍ പറഞ്ഞു.'പുതുപ്പള്ളിയിലെ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് എനിക്കു നല്‍കുമെന്നു കെ.സുധാകരന്‍ പറഞ്ഞിരുന്നു. അതു വേണ്ടന്നു ഞാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അതു പറയുമെന്നു സുധാകരന്‍ വാശി പിടിച്ചു. അതു തടയാനാണ് ഞാന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചത്. കൂടുതല്‍ പ്രതികരിക്കാത്തതു തൊണ്ടയ്ക്കു പ്രശ്‌നം ഉണ്ടായിരുന്നതിനാലാണ്' എന്നായിരുന്നു സതീശന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com