നിപയില്‍ ആശ്വാസം; നാലു ദിവസമായി പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്ക്   |   Published: 20th September 2023 05:21 PM  |  

Last Updated: 20th September 2023 05:21 PM  |   A+A-   |  

VEENA_GEORGE

വീണാ ജോര്‍ജ്

 

തിരുവനന്തപുരം: നാലു ദിവസമായി പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരന്റെയും മറ്റു മൂന്നുപേരുടേയും നില മെച്ചപ്പെട്ടു. രോഗം പടര്‍ന്നത് പ്രാഥമിക ഉറവിടത്തില്‍ നിന്നു മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ചികിത്സയിലുള്ള കുഞ്ഞിനെ ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ നിന്നും മാറ്റി. കുട്ടി കൂടുതലായി പ്രതികരിച്ചു തുടങ്ങി. ഇതുവരെ ആകെ 323 സാമ്പിള്‍ പരിശോധിച്ചതില്‍ 317 എണ്ണവും നെഗറ്റീവ് ആണ്. 

ഹൈ റിസ്‌ക് കോണ്‍ടാക്ടുകളെല്ലാം പരിശോധിച്ചിരുന്നു. 994 പേര്‍ ഐസൊലേഷനിലാണ്. രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. ഇനി മുതല്‍ സ്ഥിരം സര്‍വൈലന്‍സ് സംവിധാനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ