നിറ്റ ജലാറ്റിന്‍ പൊട്ടിത്തെറി; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ജില്ലാ കലക്ടര്‍ 7 ദിവസത്തിനകം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം  വികെ ബീനാകുമാരി ആവശ്യപ്പെട്ടു.

പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) എന്ന തൊഴിലാളിയാണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, പങ്കജ് കൗശിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com