ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നിറങ്ങി; യുവതിയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്ക്   |   Published: 20th September 2023 04:33 PM  |  

Last Updated: 20th September 2023 04:33 PM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോട്ടയം ആര്‍പ്പൂക്കരയില്‍ യുവതിയെ യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വാര്യമുട്ടം സ്വദേശി വിജിതയ്ക്കാണ് (39) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ അനൂപ് (40) ആണ് യുവതിയെ വെട്ടിയതെന്ന് പൊലീസ് സൂചിപ്പിച്ചു. മൂന്നു വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. 

വിജിതയുമായി അനൂപിന് ബന്ധം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ഈ കേസില്‍ പിടിയിലായ അനൂപ് രണ്ടു ദിവസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്?';  മറുപടിയുമായി കെ രാധാകൃഷ്ണന്‍

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ