നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പരാക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd September 2023 01:29 PM |
Last Updated: 22nd September 2023 01:29 PM | A+A A- |

വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടിയപ്പോൾ, ടിവി ദൃശ്യം
കാസർകോട്: നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കർണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാൾ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു.
പിന്നീട് പൊലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ന്യൂനമര്‍ദ്ദം; ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ