'ഉമ്മന്‍ചാണ്ടി  പറഞ്ഞത് ശരി; വൃത്തികേടുകള്‍ക്ക് കൂട്ട് നില്‍ക്കില്ലെന്ന് പിണറായി നിലപാട് എടുത്തു'

ആത്മകഥയിലുളളപോലെ പിണറായി തന്നെ ഉമ്മന്‍ചാണ്ടിയുടെ അടുത്തേക്ക് അയക്കുകയായിരുന്നില്ല.
പി ജയരാജന്‍ / ഫയല്‍ ചിത്രം
പി ജയരാജന്‍ / ഫയല്‍ ചിത്രം

കണ്ണൂര്‍:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കില്ലെന്നും അത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നിലപാടെടുത്തിരുന്നെന്ന് പി ജയരാജന്‍. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ ഇക്കാര്യം വിവരിക്കുന്ന ഭാഗത്തെ ഉള്ളടക്കം ശരിയാണെന്നും  ജയരാജന്‍ പറഞ്ഞു.

അന്ന് നിയമസഭാകക്ഷി നേതാവായിരുന്ന തനിക്ക് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ ബന്ധിപ്പിക്കുന്ന ആരോപണങ്ങളടങ്ങിയ രേഖകള്‍ ചിലര്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചുതരുകയായിരുന്നു. നിയമസഭയില്‍ ഉന്നയിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു അത്. താന്‍ ഇക്കാര്യം പിണറായിയുമായി സംസാരിച്ചപ്പോള്‍ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയപ്രശ്‌നമാക്കരുതെന്ന് പറഞ്ഞു. രാഷ്ട്രീയമുതലെടുപ്പ് നടത്തില്ല എന്നുമുള്ള മൂല്യാധിഷ്ഠിത നിലപാടാണ് ഇക്കാര്യത്തില്‍ സിപിഎം സ്വീകരിച്ചത്.

ആത്മകഥയിലുളളപോലെ പിണറായി തന്നെ ഉമ്മന്‍ചാണ്ടിയുടെ അടുത്തേക്ക് അയക്കുകയായിരുന്നില്ല. നിയമസഭയില്‍ അടുത്തടുത്ത സീറ്റുകളിലിരിക്കവേ ഇക്കാര്യം താന്‍ ഉമ്മന്‍ചാണ്ടിയോട് പറയുകയായിരുന്നു. ആരോപണങ്ങളടങ്ങിയ കത്തുകള്‍ ചിലര്‍ എഐസിസി ആസ്ഥാനത്തേക്കും അയച്ചതായും അദ്ദേഹം പറഞ്ഞു. ഈ വൃത്തികെട്ട കളിക്കുപിന്നില്‍ കോണ്‍ഗ്രസില്‍ തന്നെയുള്ളവരാണ് എന്നാണ് തങ്ങളുടെ നിഗമനമെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com