കുട്ടിയെ കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം; കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2023 02:19 PM  |  

Last Updated: 23rd September 2023 02:22 PM  |   A+A-   |  

court_clash

കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോദൃശ്യം

 

ആലപ്പുഴ: ചേര്‍ത്തല കോടതിവളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനക്കേസില്‍ കോടതിയില്‍ എത്തിയതായിരുന്നു ഇരുവരും. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്. ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. മുടിപിടിച്ച് വലിക്കുന്നതും മുഖത്തടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭര്‍ത്താവും കുടുംബാംഗങ്ങളും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ'; പ്രസംഗം  തീരുംമുന്‍പേ അനൗണ്‍സ്‌മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി പൊതുവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു