ഓപ്പറേഷൻ ഡി ഹണ്ട് : സംസ്ഥാനത്ത് 244 പേർ അറസ്റ്റിൽ; 246 കേസുകൾ; 81.46 ​ഗ്രാം എംഡിഎംഎ പിടികൂടി

By സമകാലിക മലയാളം ഡെസ്ക്   |   Published: 24th September 2023 06:07 PM  |  

Last Updated: 24th September 2023 06:07 PM  |   A+A-   |  

drug_hunt

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവില്‍പ്പനക്കാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 244 പേർ അറസ്റ്റിലായി. 246 കേസുകൾ രജിസ്റ്റർ ചെയ്തു. 81.46 ​ഗ്രാം എംഡിഎംഎയും 10. 35 കിലോ കഞ്ചാവും പിടികൂടി. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന. 

സംസ്ഥാനത്തെ 1373 കേന്ദ്രങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന.  ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊച്ചിയിൽ നിന്നാണ്. 61 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 48 പേര്‍ അറസ്റ്റിലായി. 

ആലപ്പുഴയിൽ 45 പേരും ഇടുക്കിയിൽ 33 പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റു ജില്ലകളിലും അറസ്റ്റിലായവരുടെ അടക്കം വിശദ വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ലഹരി വിൽപ്പനയിലൂടെ കൂടുതൽ സമ്പാദ്യം ഉണ്ടാക്കിയെന്ന് കണ്ടെത്തുന്നവരുടെ സ്വത്തു വകകൾ കണ്ടുകെട്ടാനും, അവരെ കരുതൽ തടങ്കലിലാക്കാനുമാണ് പൊലീസിന്റെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വരാന്തയിൽ പ്രത്യേകം തറ കെട്ടി കഞ്ചാവ് നട്ടു വളർത്തി; പൊലീസ് നശിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ