വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ജോയ് ആന്റണി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെയാണ് സസ്പന്‍ഡ് ചെയ്തത്. എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്.

എറണാകുളം റൂറല്‍ എസ്പിയാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ജോയ് ആന്റണി. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് 8 ലിറ്റര്‍ വാറ്റു ചാരായവും 35 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എക്‌സൈസ് വിഭാഗം കേസ് എടുത്ത സാഹചര്യത്തിലാണ് നടപടി. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പറവൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com