കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
By സമകാലികമലയാളം ഡെസ്ക് | Published: 26th September 2023 07:55 PM |
Last Updated: 26th September 2023 07:55 PM | A+A A- |

പ്രതീകാത്മക ചിത്രം
കാസര്‍കോട്: കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ കെ ദിലീപ്, ഗണ്‍മാന്‍ രഞ്ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് മേല്‍പ്പറമ്പില്‍ ഇന്ന് വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാര വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ പരിപാടിയില്‍ പങ്കെടുത്ത ശേഷം കാസര്‍കോട്ടേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദിലീപിന് തോളെല്ലിനും നടുവിനും ക്ഷതമേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് സൗകര്യപ്രദമായ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശുപത്രി സന്ദര്‍ശിച്ച കലക്ടര്‍ കെ ഇംബശേഖര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍; അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ