നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th September 2023 08:06 AM |
Last Updated: 27th September 2023 08:06 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തിയതി ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.
ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തിയതികളിൽ നടത്തും. 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവച്ച ഒഎംആർ പരീക്ഷ ഒക്ടോബർ 29ന് നടക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടാം വന്ദേഭാരത്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഇന്നുമുതൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ