മരം മുറിച്ച കൂലി കൊടുത്തില്ല, കഴുത്തിൽ കുരുക്കിട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 55കാരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 09:49 PM  |  

Last Updated: 27th September 2023 09:49 PM  |   A+A-   |  

suicide_attepmt

വിഡിയോ സ്ക്രീൻഷോട്ട്

 

തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ല എന്നാരോപിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍. കാരക്കോണം സ്വദേശി സൈമണ്‍ (55)ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തില്‍ കയറിയത്. ഇന്ന് രാവിലെ കുന്നത്തുകാലില്‍ ആണ് സംഭവമുണ്ടായത്. 

കഴിഞ്ഞ ദിവസമാണ് കാരക്കോണത്തുള്ള ഒരു സ്ഥാപനത്തില്‍ സൈമണ്‍ മരം മുറിക്കാന്‍ എത്തിയത്. മരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോള്‍ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നല്‍കാം എന്നും ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും കാശ് കിട്ടാതെ വന്നതോടെ ഇയാള്‍ പെട്രോളുമായി സ്ഥാപനത്തില്‍ കയറി തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തി. തുടുര്‍ന്ന് സ്ഥാപനത്തില്‍ നിന്നും വെള്ളറട പൊലീസില്‍ പരാതി നല്‍കി. 

വെള്ളറട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സൈമണെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കയറുമായി മരത്തിന്റെ മുകളില്‍ കയറി കഴുത്തില്‍ കുരുക്ക് ഇട്ട സൈമണ്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാറശാല ഫയര്‍ ഫോഴ്‌സ്, വെള്ളറട പൊലീസും ചേർന്നാണ് സൈമനെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. തുടര്‍ന്ന് വെള്ളറട സ്റ്റേഷനില്‍ എത്തിച്ച സൈമനെ മകനെ വിളിച്ച് വരുത്തി കൂടെ വിട്ടയച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ​ഗൃഹനാഥന്റെ മൃതദേഹം: മകളുടെ ഭർത്താവ് അറസ്റ്റിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ