കാർഗോ ഹോളിൽ പുക: കോഴിക്കോട് – ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 06:11 PM  |  

Last Updated: 27th September 2023 06:11 PM  |   A+A-   |  

FLIGHT

പ്രതീകാത്മക ചിത്രം


കണ്ണൂർ: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം  കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. 

രാവിലെയാണ് കോഴിക്കോടുനിന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ കാർഗോ ഹോളിൽ പുക കാണുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് വിമാനം കണ്ണൂരിൽ ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാട്ടുപന്നി കുറുകെ ചാടി; പാലക്കാട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ