'വിദേശത്ത് അധ്യാപകനായി ജോലി'; അവധിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് ഡയറക്ടര്‍

By സമകാലികമലയാളം ഡെസ്ക്   |   Published: 29th September 2023 07:15 PM  |  

Last Updated: 29th September 2023 07:15 PM  |   A+A-   |  

vinod kumar

ടി കെ വിനോദ് കുമാര്‍

 

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അവധിയിലേക്ക്. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്നതിന് വേണ്ടിയാണ് അവധിയില്‍ പോകുന്നത്. ഇതിന്റെ ഭാഗമായി  ടി കെ വിനോദ് കുമാര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി.

പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്. 1991 ബാച്ച് ഐപിഎസ് ഓഫിസറാണ് വിനോദ് കുമാര്‍. 2025 ഓഗസ്റ്റ് വരെ സര്‍വീസുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല; റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ