കൂലിത്തർക്കം, വാടക വീട്ടിൽ അതിഥി തൊഴിലാളിയുടെ അഴുകിയ മൃതദേഹം; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു 
ദാമോദരന്‍, ഷണ്‍മുഖന്‍
ദാമോദരന്‍, ഷണ്‍മുഖന്‍

തൃശൂര്‍: തൃശൂർ അരിമ്പൂരിൽ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. 
തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്‍മുഖന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് കടലൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്.

ഇക്കഴിഞ്ഞ 17നാണ് ആദിത്യന്റെ മൃതദേഹം എൻഐഡി റോഡ് ഓളംതല്ലിപ്പാറ സെന്റർ സമീപമുള്ള വാടക വീട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

പ്രത്യേക സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ഒന്നാം പ്രതി ദാമോദരനെ തമിഴ്നാട് –കേരളം അതിർത്തിപ്രദേശമായ കാരക്കൽ ബാഞ്ചിയൂരിൽ നിന്നാണ് പിടികൂടിയത്.

ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതി ഷൺമുഖനെ പൊലീസ് തൃശൂരിൽ നിന്നും കസ്റ്റ‍ഡിയിൽ എടുക്കുന്നത്. 2020ൽ അയൽവാസിയെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് ദാമോദരൻ. 13ാം തിയതി രാത്രി  മൂവരും മദ്യപിച്ചു പണിക്കൂലി ചോദിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നി​ഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com