ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അം​ഗം; ടൈറ്റസ് കുര്യൻ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2023 09:57 AM  |  

Last Updated: 29th September 2023 09:57 AM  |   A+A-   |  

titus kurian

ടൈറ്റസ് കുര്യൻ

 

കൊല്ലം: മലയാളി ഫുട്‌ബോൾ താരം ടൈറ്റസ് കുര്യൻ (70) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ൽ ടീം അംഗമായിരുന്നു അദ്ദേഹം. ​ദീർഘകാലം കെഎസ്ആർടിസി ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു.

കാവനാട്ടെ വീട്ടിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കായിരുന്നും അന്ത്യം. സംസ്‌കാരം ശനിയാഴ്‌ച തുയ്യം സെന്റ്‌  പീറ്റേഴ്സ് ചർച്ചിൽ നടക്കും. ഭാര്യ വിജയമ്മയുടെ മരണശേഷം ഒറ്റയ്‌ക്കായിരുന്നു താമസം. 

കൊല്ലം വടക്കുംഭാഗം കണ്ടത്തിൽ തോമസ് ആന്റണിയുടെയും ഫിലോമിനയുടെയും മകനായി 1953 ലാണ് ജനനം. 1971ലെ പെന്റാംഗുലർ മത്സരത്തിലൂടെ സംസ്ഥാന ടീമിൽ അരങ്ങേറ്റം കുറിച്ച ടൈറ്റസ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.

കൊല്ലം സീസാ ഫുട്ബോൾ ക്ലബ്ബിലൂടെയാണ് ടൈറ്റസ് താരമായത്. 1984ൽ കളിക്കളത്തിൽ നിന്നു വിടവാങ്ങി. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകനുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

നായ വളര്‍ത്തലിന്റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിന്‍ ജോര്‍ജ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ