മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 30th September 2023 09:08 AM |
Last Updated: 30th September 2023 09:08 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം.
പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായില്ല. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്നു പൊലീസ് വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. സഹോദരി: അനാലിക.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിറങ്ങലിച്ച് കുട്ടികൾ; പെരുമഴയിൽ ഉപജില്ലാ കായിക മേള; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ