ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടമുണ്ടായത്
അപകടത്തില്‍പ്പെട്ട ബൈക്ക്
അപകടത്തില്‍പ്പെട്ട ബൈക്ക്വിഡിയോ സ്ക്രീന്‍ഷോട്ട്

കൊച്ചി: ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട ബൈക്ക്
നവജാത ശിശുവിനെ കൊന്ന് പൊട്ടക്കിണറ്റിൽ തള്ളി; 18 വർഷം ഒളിവിൽ, അമ്മ പിടിയിൽ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്. പരിക്കേറ്റ യുവാക്കളെ ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com