ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

വ്യാഴാഴ്ചയ്ക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കി
മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍
മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ഫോട്ടോ: ഫെയ്‌സ്ബുക്ക്

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. വ്യാഴാഴ്ചയ്ക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത മാസം കര്‍മ പദ്ധതി വത്തിക്കാന് സമര്‍പ്പിക്കണം. നടപ്പാക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍
പൂരത്തില്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു, പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു: മന്ത്രി കെ രാജന്‍

ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും അവസാനിപ്പിക്കണം. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കത്ത് കൈപ്പറ്റാന്‍ വൈദികര്‍ തയ്യാറായില്ല. സിറോ മലബാര്‍ സഭയുടെ ലെറ്റര്‍ ഹെഡിലല്ല മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിപ്പ് നല്‍കിയതെന്നാണ് ഇവര്‍ പറയുന്ന ന്യായം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡ്മിനിസ്ട്രേറ്ററുടെയും പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെയും ഭരണത്തിലിരിക്കുന്ന അതിരൂപതയുടെ ലെറ്റര്‍ ഹെഡിലാണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇത് അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ വിമതര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com