തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിദേശ മദ്യം പിടികൂടി. പാലക്കാട് വാണിയംകുളം സ്വദേശികളായ രാജേഷ്, സജിത്ത് പി എന്നിവരെ അറസ്റ്റ് ചെയ്തു.
ഇരുവരുടേയും കൈവശം സൂക്ഷിച്ചിരുന്ന റോയല്‍ സ്റ്റാങ് ഗോവന്‍ നിര്‍മിത മദ്യവും പിടിച്ചെടുത്തു. ആര്‍പിഎഫും ജിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. ആര്‍പിഎഫിലെ എസ്‌ഐ മണികണ്ഠന്‍, തൃശൂര്‍ റെയില്‍വേ പൊലീസിലെ സിപിഒ മാരായ സ്റ്റീഫന്‍, കിരണ്‍ മോഹന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിപിഓ മദനിഷ്, പാലക്കാട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ പ്രശാന്ത് എന്നിവരാണ് സ്വാഡിലുണ്ടായിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാത്രി 8.30യ്ക്ക് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ടു പേരും കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഷോര്‍ഡറില്‍ ചുമന്നുകൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി ഇരുവരെയും തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക