'അയാളിൽ ഒരു കണ്ണു വേണം; മറ്റുള്ളവരിൽ നിന്ന് പണം വാങ്ങുന്നുണ്ടെങ്കിൽ അഴിമതിയാകും': എൻഎസ് മാധവൻ

ദുരിതബാധിതരായവർക്ക് മൂന്ന് വീട് വച്ചുനൽകുമെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ താല്‍പര്യമില്ലെന്നുമാണ് പറഞ്ഞത്
ns madhavan, akhil marar
അഖിൽ മാരാർ
Published on
Updated on

യനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംവിധായകനും ബി​ഗ് ബോസ് ജേതാവുമായ അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ദുരിതബാധിതരായവർക്ക് മൂന്ന് വീട് വച്ചുനൽകുമെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ താല്‍പര്യമില്ലെന്നുമാണ് പറഞ്ഞത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.

സ്വന്തം പണമാണെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകണോ എന്നത് അദ്ദേഹ​ത്തിന് തീരുമാനിക്കാം. എന്നാൽ മറ്റുള്ളവരുടെ പണം വാങ്ങി വീട് വച്ചു നൽകാനാണ് ശ്രമിക്കുന്നതെങ്കിൽ അത് അഴിമതിയായിരിക്കും എന്നുമാണ് അദ്ദേഹം കുറിച്ചത്. മാരാരുടെ പണം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ഇല്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കാനാണ് നോക്കുന്നതെങ്കിൽ, അതൊരു അഴിമതിപോലെയുണ്ട്. പൊലീസും ആർബിഐയും ഇയാളെ ഒന്ന് സൂക്ഷിക്കണം.- എന്നാണ് എൻഎസ് മാധവൻ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ 'വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ' എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com