കൊച്ചി: എറണാകുളം ഉണിച്ചിറയില്‍ സർവീസ് ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ നസീര്‍ ആണ് മരിച്ചത്. 42 വയസായിരുന്നു. ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം ഉണ്ടായത്. വൈകീട്ട് നാലരയോടെയാണ് സംഭവം.
ഉണിച്ചിറ ജിയോജിത് ബില്‍ഡിങ്ങിലെ ലിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിലെ മൂന്നാം നിലയിലേക്കു സാധനങ്ങൾ സർവീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റിന് അടിയിൽ നിൽക്കുകയായിരുന്നു നസീർ. ഇതിനിടെ വയർ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ