മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി

മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു
vd satheesan
വി ഡി സതീശന്‍ ഫയല്‍
Published on
Updated on

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ തീരുമാനത്തിന്റെ ഭാഗമായാണ് വി ഡി സതീശൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

vd satheesan
'ഇത് തര്‍ക്കിക്കേണ്ട സമയമല്ല'; ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം നല്‍കി എകെ ആന്റണി, ഇതുവരെ ലഭിച്ചത് 53.99 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട് നേരത്തെ കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. എന്നാൽ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com