ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി..വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. .അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരൻ അസുഖം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലായി 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്..ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗ്ലാദേശ് സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങുകള്‍.വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ