എസ് ശ്രീജിത്തിനെ മാറ്റി, എ അക്ബർ പുതിയ ​ഗതാ​ഗത കമ്മീഷണർ; പൊലീസിൽ അഴിച്ചു പണി

യോ​ഗേഷ് ​ഗുപ്ത വിജിലൻസ് ഡയറക്ടര്‍, ഹർഷിത അട്ടല്ലൂരി ബെവ്ക്കോ എംഡി
A Akbar new Transport Commissioner
എഡിജിപി എസ് ശ്രീജിത്ത്, ഐജി എ അക്ബര്‍
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോ​ഗേഷ് ​ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

ഗതാ​ഗത കമ്മീഷണർ സ്ഥാനത്തു നിന്നു എഡിജിപി എസ് ശ്രീജിത്തിനെ മാറ്റി. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ​ഗതാ​ഗത കമ്മീഷണർ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്ക്കോ എംഡി. ഇതാദ്യമാണ് ബെവ്ക്കോ എംഡിയായി ഒരു വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥ വരുന്നത്. ഐജി സിഎച് നാ​ഗരാജുവാണ് പുതിയ ക്രൈം ബ്രാഞ്ച് ഐജി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജിതാ ബീ​ഗത്തെ നിയമിച്ചു.

കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശൂരിലേക്കും നിയമിച്ചു. രണ്ട് ചുമതലകളും വഹിക്കും. ഡിഐജി ജയനാഥാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി.

A Akbar new Transport Commissioner
വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ച് സ്ഫോടനം; സിപിഎം പ്രവർത്തകനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com