ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി വെടിയുതിര്‍ത്തെന്ന വാര്‍ത്ത തെറ്റെന്ന് സ്‌കൂള്‍ അധികൃതരും പൊലീസും. വിദ്യാര്‍ഥി എയര്‍ഗണ്ണുമായി എത്തിയിരുന്നു. ഇത് കാട്ടി മറ്റൊരു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ എയര്‍ഗണ്ണും കണ്ടെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആലപ്പുഴ നഗരത്തിലെ സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയോടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നിസ്സാര വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തോക്ക് കാട്ടി വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചൊവ്വാഴ്ച സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവെച്ചാണ് തോക്കുകാട്ടി വിദ്യാര്‍ഥി സഹപാഠിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ