തൃശൂർ: ജോലിക്കു നിന്ന വീട്ടിൽ നിന്നു എടിഎം കാർഡും സ്വർണ മാലയും മോഷ്ടിച്ച സംഭവത്തിൽ ഹോം നേഴ്സ് പിടിയിൽ. പാലക്കാട് കോട്ടായി ചമ്പക്കുളം ശിവൻ്റെ ഭാര്യ സാമ ആർ (31) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ ആയത്.
ഇരിങ്ങാലക്കുട കാരുകുളങ്ങരയിലാണ് സംഭവം. ജോലിക്കു നിന്ന വീട്ടിൽ നിന്നു മൂന്നു പവൻ വരുന്ന സ്വർണ മാലയും എടിഎം കാർഡുമാണ് മോഷ്ടിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ