സുപ്രീം കോടതിയുടെ മുദ്രപതിപ്പിച്ച ഉത്തരവുകള്‍ വാട്‌സ് ആപ് വഴി കൈമാറി; ഡിജിറ്റല്‍ കസ്റ്റഡിയിലാണെന്ന് അറിയിച്ചു; കൈമാറിയത് 13 ലക്ഷം

വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Geevarghese Coorilos
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫയൽ‌
Published on
Updated on

പത്തനംതിട്ട: രണ്ടുദിവസം ഡിജിറ്റല്‍ കസ്റ്റഡിയിലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സൈബര്‍ സംഘം തന്നെ കബളിപ്പിച്ചതെന്ന് നിരണം മുന്‍ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അതിസമര്‍ഥമായിട്ടാണ് തട്ടിപ്പ് സംഘം പെരുമാറിയത്. സുപ്രീം കോടതിയുടെ മുദ്രപതിച്ച ഉത്തരവുകള്‍ വാട്‌സ് ആപ്പ് വഴി കൈമാറി വിശ്വസിപ്പിച്ചു. വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'ജെറ്റ് എയര്‍വേയ്‌സ് നരേഷ് ഗോയല്‍ മണി ലോന്‍ട്രിങ് ഇഷ്യുവിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അതിന്റെ അന്വേഷണവുമായി സഹകരിക്കണം. അന്വേഷണം ഓണ്‍ലൈനായിട്ടാണ് നടക്കുന്നതെന്നും പറഞ്ഞു. ഡിജിറ്റല്‍ കസ്റ്റഡിയില്‍ ആണെന്ന് അറിയിക്കുകയും ചെയ്തു. കേസില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളെ ആരെങ്കിലും പെടുത്തിയതായിരിക്കാം. അതില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള സഹായങ്ങള്‍ ചെയ്യാം എന്നു പറഞ്ഞാണ് ഇതിലേക്ക് കൊണ്ടുവന്നത'്.

സൈബര്‍ വിഭാഗത്തിലും പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. വാര്‍ത്തയില്‍ ഒരു തെറ്റുവന്നത് സെറ്റില്‍മെന്റിന് അവര്‍ പൈസ ചോദിച്ചു എന്നാണ്.അങ്ങനെ ഒരു സെറ്റില്‍മെന്റ് ഉണ്ടായിട്ടില്ല. താന്‍ പൈസ കൊടുത്തിട്ടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എനിക്ക് ഉണ്ടായിരുന്ന മൂന്ന് അക്കൗണ്ടുകള്‍ ഡിക്ലയര്‍ ചെയ്തു, മൂന്നിലും കൂടി ഉണ്ടായിരുന്ന 13 ലക്ഷം താന്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്' കൂറിലോസ് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത് ഈ മാസം രണ്ടിനായിരുന്നു സംഭവം.

കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 13ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും പരാതി നല്‍കി.

Geevarghese Coorilos
'ചെളിയില്‍ പുതഞ്ഞപ്പോഴും ശ്വാസം എടുക്കാന്‍ പറ്റി; ജീവിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി'; ആരോഗ്യം വീണ്ടെടുത്ത് അരുണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com