ബിരിയാണിയില്‍ ചത്ത പഴുതാര; തിരുവല്ലയിൽ ഹോട്ടൽ അടച്ചുപൂട്ടി

തിരുവല്ല കടപ്ര ജങ്ഷനിൽ പ്രവർ‌ത്തിച്ചിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടി
food poison
ബിരിയാണിയില്‍ ചത്ത പഴുതാരപ്രതീകാത്മ ചിത്രം
Published on
Updated on

പത്തനംതിട്ട: ഹോട്ടലിൽ നിന്ന് വാങ്ങി കഴിച്ച ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

food poison
യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു; സൂരജ് പാലാക്കാരൻ അറസ്റ്റിൽ

ബിരിയാണി പകുതി കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിനു പരാതി നൽകുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഹോട്ടൽ അടച്ചുപൂട്ടി. തിരുവല്ല കടപ്ര ജങ്ഷനിൽ പ്രവർ‌ത്തിച്ചിരുന്ന ഹോട്ടലിന്‍റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചിൽ തീർന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com