തിരുവനന്തപുരം: വയനാടിന് വേണ്ടി സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ളവരാണ് സഹായവുമായി എത്തുന്നത്. തമിഴ്നാട്ടുകാരിയായ 13 കാരി ഹരിണി ശ്രീ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം ചെയ്താണ് വയനാടിന് വേണ്ടി ഫണ്ട് ശേഖരിച്ചത്. ഇങ്ങനെ കിട്ടിയ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയന് പിതാവിനോടൊപ്പം തിരുവനന്തപുരത്ത് എത്തിയാണ് ഹരിണിശ്രീ തുക കൈമാറിയത്. നൃത്തം ചെയ്ത് നേടിയ തുകക്കൊപ്പം സ്വന്തം നിക്ഷേപവും കൂടി ചേര്‍ത്താണ് ഹരിണിശ്രീ നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസ്ഒജി ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘം വ്യാഴാഴ്ച മുതല്‍ വനത്തിനുള്ളിലെ സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ തിരച്ചില്‍ നടത്തുകയാണ്. ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നു മുതലുള്ള തിരച്ചില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ