തിരുവനന്തപുരം: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു. വട്ടപ്ലാമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മഡഗാസ്‌കര്‍ ഹോട്ടല്‍ ഉടമ വാസുദേവനെയാണ് തൊഴിലാളിയായ നഗരൂര്‍ കടവിള സ്വദേശി വിജയന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങാന്‍ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ചു കയറിയ വിജയന്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിജയന്റെ സ്വര്‍ണ ഏലസ് ഒരു അത്യാവശ്യ ഘട്ടത്തില്‍ വാസുദേവന്‍ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്ത് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വാസുദേവന്റെ മകള്‍ അശ്വതിയുടെ പരാതിയില്‍ അയിരൂര്‍ പൊലീസ് കേസെടുത്തു. വയറിന് ആഴത്തില്‍ മുറിവേറ്റ വാസുദേവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ