തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരുധിവാസ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ദുരന്തം നടന്ന് ദിവസം 10 കഴിഞ്ഞിട്ടും ദുരിതത്തില്‍ പെട്ടവര്‍ക്ക് ആശ്വാസമാവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സമഗ്ര പുനരധിവാസ പദ്ധതി ഉടന്‍ പ്രഖ്യാപി്ക്കുകയും നടപ്പാക്കുകയും വേണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വയനാട്ടിലെത്തന്നെ പുത്തുമലയില്‍ ഉള്‍പ്പെടെ നടന്ന ദുരന്തത്തിന്റെ ഇരകള്‍ക്ക് ഇപ്പോഴും പുനരധിവാസ പദ്ധതികള്‍ അപൂര്‍ണമായി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്നും ആ ജനത ദുരിതത്തില്‍ തുടരുകയാണ്. ഈ അവസ്ഥ ചൂരല്‍ മലയിലും പുഞ്ചിരി മട്ടത്തും മുണ്ടക്കൈയിലും മേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും മറ്റും ഉണ്ടാകരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗം സുതാര്യമല്ല. അതിനെക്കുറിച്ച് ഒട്ടേറെ പരാതികളും കുറ്റപ്പെടുത്തലുകളും ആശങ്കകളും ജനങ്ങള്‍ക്ക് ഉണ്ട്. സംസ്ഥാനത്തെ, പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ചും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധന ദുര്‍വിനിയോഗവും സംബന്ധിച്ചും കൃത്യമായ തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെയാണ് പ്രസ്താവന നടത്തിയത്.
ഇതോടെ മുഖ്യമന്തിയും സംസ്ഥാന സര്‍ക്കാരും പ്രതിസ്ഥാനത്തായി. എന്നാല്‍ അതിനെത്തുടര്‍ന്ന് മുഖ്യമന്തി പിണറായി വിജയന്‍ നടത്തിയ അഭിപ്രായം കൂടുതല്‍ പരിഹാസ്യമാ കുകയുമായായിരുന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ