വലിയ ശബ്‌ദം, പ്രകമ്പനം, പിന്നാലെ കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

ശബ്ദത്തോടെ പ്രകമ്പനം ഉണ്ടായി അതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു
well
കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു
Published on
Updated on

കോഴിക്കോട്: മുക്കം വെണ്ണക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. എംഡിഎസ് കോളജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശബ്ദത്തോടെ പ്രകമ്പനം ഉണ്ടായി അതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

well
'പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം'; ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാമെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍

കോഴിക്കോട് ജില്ലയിലും പാലക്കാടും പ്രകമ്പനം അനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, കൂടരഞ്ഞി, കാരാട്ടുപാറ , കരിങ്കുറ്റി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com