കാസർകോട്: ബന്തടുക്ക മല്ലംപാറയിൽ പന്നിക്കെണിയിൽ കുടുങ്ങി പുലി ചത്തു. അഞ്ച് വയസ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തതെന്നാണ് സൂചന. കെണിയിൽ പെട്ട പുലിയുടെ വയറ്റിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽ ഇന്ന് രാവിലെയോടെയാണ് പുലി കുടുങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ സമീപത്തെ വീട്ടുകാരാണ് പുലി കെണിയിൽ കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചത്. മയക്ക് വെടി വച്ച് പുലിയെ രക്ഷപ്പെടുത്താൻ വയനാട്ടിൽ നിന്ന് വിദഗ്ധ സംഘമെത്തിയെങ്കിലും പുലി ചത്തു. കുരുക്ക് വെച്ച ആളെ കണ്ടെത്തിയിട്ടില്ലെന്ന് ആദൂർ പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ