കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സൂചിപ്പാറ- കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഒരു മൃതദേഹത്തിന്റെ മുക്കാല്‍ഭാഗത്തോളമാണ് ലഭിച്ചത്. ഇവിടെ നിന്നും നേരത്തെയും നിരവധി മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. കാട്ടിലൂടെ മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുവരിക പ്രയാസകരമാണ്. ദുഷ്‌കരമായ പ്രദേശമായതിനാല്‍, മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
സുല്‍ത്താന്‍ ബത്തേരിയിലേക്കാകും മൃതദേഹങ്ങള്‍ കൊണ്ടുവരികയെന്നാണ് സൂചന. തുടര്‍ന്ന് ഇന്‍ക്വസ്റ്റ്, ഡിഎന്‍എ പരിശോധനകള്‍ നടത്തും. തിരിച്ചറിയല്‍ സാധ്യമാകുമോയെന്നും പരിശോധിക്കും. ഈ മേഖലയില്‍ കൂടുതല്‍ തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മുണ്ടക്കൈയില്‍ കഡാവര്‍ നായയെകൂടി തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ