ദുരന്തഭൂമിയില്‍ സന്നദ്ധ സേവകന്‍ കുഴഞ്ഞു വീണു മരിച്ചു

ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്
wayanad landslide
വയനാട് ദുരന്തഭൂമിയില്‍ തിരച്ചില്‍ തുടരുന്നുഎപി
Published on
Updated on

മേപ്പാടി ( വയനാട്): ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു.

wayanad landslide
വയനാട്ടില്‍ ഭൂമിക്കടിയില്‍ പ്രകമ്പനം, ഉഗ്ര ശബ്ദം; പ്രദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ കുഴഞ്ഞുവീണ കുഞ്ഞുമുഹമ്മദിനെ ഉടന്‍ മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com