വയനാട് ദുരന്തം;'സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍'; റേഷന്‍ കാര്‍ഡ്, ആധാര്‍, വോട്ടര്‍ ഐഡി...; ക്യംപുകളില്‍ ലഭിക്കും

കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാംപുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും
Wayanad Disaster: Certificate Recovery Campaign
'സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍'ഫയല്‍
Published on
Updated on

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 'സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍' നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുക.

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഹെല്‍ത്ത് കാര്‍ഡ്, യൂഡിഐഡി കാര്‍ഡ്, വിവിധ വകുപ്പുകള്‍ നേരത്തെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ക്യാമ്പുകളില്‍ നേരിട്ട് ലഭിക്കും. കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാംപുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബിഎസ്എന്‍എല്‍, കെഎസ്ഇബി, അക്ഷയ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Wayanad Disaster: Certificate Recovery Campaign
ഭൂചലനമല്ല, ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍; പ്രകമ്പനമാകാമെന്ന് ഏജന്‍സികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com