കാറിന്റെ രഹസ്യ അറയിൽ 3 കോടിയുടെ കുഴൽ പണം; 2 പേർ പാലക്കാട് പിടിയിൽ

തമിഴ്നാട്ടില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമം
 2 persons arrested
പിടിച്ചെടുത്ത കുഴല്‍ പണംടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Published on
Updated on

പാലക്കാട്: ചിറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. കുഴൽപ്പണവുമായി രണ്ട് അങ്ങാടിപ്പുറം സ്വദേശികൾ പിടിയിലായി. ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പൊലീസ് പിടികൂടി. മൂന്ന് കോടിയുടെ കഴൽപ്പണമാണ് പിടിച്ചെടുത്തത്.

തമിഴ്നാട്ടിൽ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. അർധ രാത്രിയിലാണ് പൊലീസിനു രഹസ്യ വിവരം കിട്ടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാറിൽ പണമുണ്ടെന്നു ഇരുവരും സമ്മതിച്ചു. പണം കടത്തിക്കൊണ്ടു വന്ന കാറും രഹസ്യ അറകളിലായി സൂക്ഷിച്ച പണവും പൊലീസ് പിടിച്ചെടുത്തു.

കേരള- തമിഴ്നാട് അതിർത്തി വഴി കുഴൽപ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്നു പൊലീസ് വ്യക്തമാക്കി. ഇവരുൾപ്പെട്ട ഹവാല സംഘത്തെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.

 2 persons arrested
'ഇനിയും കണ്ടെത്താനുള്ളത് 130 പേരെ, ഇന്ന് 4 മൃതദേഹങ്ങൾ കിട്ടി'- മന്ത്രി രാജൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com