തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; യുവതി മരിച്ചു

തുമ്പച്ചെടി മറ്റ് രോ​ഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു.
death
ജെ ഇന്ദു
Published on
Updated on

ആലപ്പുഴ: ചേർത്തലയിൽ തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ യുവതി മരിച്ചു. ചേർത്തല സ്വദേശി ജെ ഇന്ദു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി തുമ്പച്ചെടി ഉപയോ​ഗിച്ചുണ്ടാക്കിയ തോരൻ കഴിക്കുകയും പുലർച്ചെ ഇന്ദുവിന് ശരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു.

യുവതിയെ ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. തുമ്പച്ചെടി തോരൻ വച്ച് കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തുമ്പച്ചെടി മറ്റ് രോ​ഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

death
അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലിസ് പറഞ്ഞു. എന്നാൽ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവർക്ക് അസ്വസ്ഥതകളില്ല മുറിയിൽ നിന്ന് വിഷാംശം കലർന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകൾ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് ചേർത്തല പൊലീസ് കേസ് എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com