തിരുവനന്തപുരം: വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളെ കാണാൻ എത്തിയതാണ് ഇയാൾ. എന്നാൽ ഇവർ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്.
ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഗോർജ് കാൾ ഇവിടെ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമായിട്ടും ഇദ്ദേഹത്തെ പുറത്തു കാണാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു. ശ്രീലങ്കയിൽ പോയിരിക്കുന്ന സുഹ്യത്തുക്കൾ എത്തിയതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ