അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബിനെ കഴിഞ്ഞവർഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു
arret
സുബിൻ അലക്‌സാണ്ടർവിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

ചൊവ്വാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാർ പരിസരത്തുവെച്ചുള്ള അടിപിടിയിൽ അയൽവാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് സുബിൻ കടിച്ചുമുറിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടൻ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാഞ്ഞതിനാൽ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്‌റ്റേഷനിൽ നിന്നും മുങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബിനെ കഴിഞ്ഞവർഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com