കായംകുളം: ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവരുടെ വീട്ടില്‍ അര്‍ധരാത്രിയെത്തി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിലിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ വന്‍ പൊലീസ് സംഘം വീട് വളയുകയായിരുന്നു. വീട്ടുകാര്‍ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉയരപ്പാതക്കായുള്ള സമരത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി ഹാഷിം സേട്ടിനെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂര്‍, റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട്, സുറുമി ഷാഹുല്‍ എന്നിവരോടകം 30 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ