മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു.
kutty ahmed kutty
കുട്ടി അഹമ്മദ് കുട്ടി ഫയൽ
Published on
Updated on

മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു. താനൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു.

1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരിൽ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എംഎസ്എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെ സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചതനുള്ള അംഗീകാരമായി വരം പുരസ്‌കാരം ലഭിച്ചു

kutty ahmed kutty
'നായന്മാര്‍ ശൂദ്രന്മാരാണ്; ബ്രാഹ്മണരുടെ സേവകരായി നിന്ന് പ്രമാണിമാരായി': രാജന്‍ ഗുരുക്കള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com