ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതി മരിച്ചത് തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതിനെ തുടര്‍ന്ന് അല്ലെന്ന് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തുമ്പ ചെടിയിലെ വിഷാംശത്തെ കുറിച്ച് സൂചനയില്ല. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തു.
ചേര്‍ത്തല സ്വദേശി ജെ ഇന്ദു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി തുമ്പച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരന്‍ കഴിക്കുകയും പുലര്‍ച്ചെ ഇന്ദുവിന് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുമായിരുന്നു. യുവതിയെ ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. തുമ്പച്ചെടി തോരന്‍ വച്ച് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവര്‍ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രമേഹത്തിനും ഗോയിറ്റര്‍ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളില്ല മുറിയില്‍ നിന്ന് വിഷാംശം കലര്‍ന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകള്‍ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ