mettukurinji
മേട്ടുക്കുറിഞ്ഞിപ്പൂക്കൾ എക്സ്പ്രസ് ചിത്രം

നീലവസന്തം തീർത്ത് ഇടുക്കിയിൽ കുറിഞ്ഞിപ്പൂക്കൾ

കുറിഞ്ഞി പൂത്തതോടെ ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും കൂടിയിട്ടുണ്ട്‌

ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ വീണ്ടും വസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു

1. 'കുറിഞ്ഞി വസന്തം'

മേട്ടുക്കുറിഞ്ഞിപ്പൂക്കൾ
മേട്ടുക്കുറിഞ്ഞിപ്പൂക്കൾഫെയ്സ്ബുക്ക്

നീലക്കുറിഞ്ഞിയല്ല, ഇത്തവണ മേട്ടുക്കുറിഞ്ഞിയാണ് വിരിഞ്ഞത്. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടു നില്‍ക്കുന്നത്

2. സഞ്ചാരികളെ മാടിവിളിച്ച്‌...

പൂത്തുലഞ്ഞ് മേട്ടുക്കുറിഞ്ഞിപ്പൂക്കൾ
പൂത്തുലഞ്ഞ് മേട്ടുക്കുറിഞ്ഞിപ്പൂക്കൾഎക്സ്പ്രസ് ചിത്രം

പരുന്തുംപാറക്കൊപ്പം അഷ്ലിയിലെ മലനിരകളിലും കട്ടപ്പന കല്യാണത്തണ്ടിലും, വാഴവര വാഗപ്പടിയിലെ മലയിലും മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്

3. ഏഴു വര്‍ഷത്തിലൊരിക്കല്‍ മാത്രം

കുറിഞ്ഞിപ്പൂക്കൾ
കുറിഞ്ഞിപ്പൂക്കൾ ഫെയ്സ്ബുക്ക്

ഏഴു വർഷത്തിൽ ഒരിയ്ക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുന്നത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം

4. രണ്ടു മാസം വരെ നില്‍ക്കും

മേട്ടുക്കുറിഞ്ഞിപ്പൂക്കൾ
മേട്ടുക്കുറിഞ്ഞിപ്പൂക്കൾ എക്സ്പ്രസ് ചിത്രം

സമുദ്ര നിരപ്പിൽ നിന്ന് 1,200 മീറ്റർ വരെ ഉയരമുള്ള സ്ഥലത്താണ് മേട്ടുക്കുറിഞ്ഞി വളരുക. മഴയില്ലെങ്കില്‍ രണ്ടു മാസം വരെ കുറിഞ്ഞിപ്പൂക്കള്‍ കേടാവാതെ നിലനില്‍ക്കും

5. കുറിഞ്ഞിപ്പൂക്കള്‍ കാണാൻ

പൂത്തുലഞ്ഞ് മേട്ടുക്കുറിഞ്ഞിപ്പൂക്കൾ
പൂത്തുലഞ്ഞ് മേട്ടുക്കുറിഞ്ഞിപ്പൂക്കൾഎക്സ്പ്രസ് ചിത്രം

നിരനിരയായി കൂട്ടംകൂട്ടമായി പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ആസ്വദിക്കാനും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com