കോടതിയിൽ നിന്ന് കടന്നുകളഞ്ഞ ശ്രീലങ്കൻ പൗരൻ പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്
ajith kishan
അജിത് കിഷൻ പെരേരടിവി ദൃശ്യം
Published on
Updated on

തൃശൂർ: തൃശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പെരേര പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവശനിലയിൽ ബോട്ടിൽ കണ്ടെത്തിയ ഇയാളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരികടത്തിനാണ് ഇയാളെ കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് പിടികൂടിയ ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു.

ajith kishan
ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; യുവാക്കള്‍ അറസ്റ്റില്‍

സെൻട്രൽ ജയിലിൽ വച്ച് പ്രതിയുടെ കൈയിൽ നിന്നും നിരോധിത വസ്തു കണ്ടെടുത്ത കേസിൽ തൃശൂർ ഒന്നാം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് പൊലീസിനെ വെട്ടിച്ച് അജിത് കിഷൻ കടന്നുകളഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com