'ഈ തലയാണ് സാറേ ഞങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ സീക്രട്ട്'; തൃശൂരിൽ 'മൊട്ട'കളുടെ സം​ഗമം

തൃശൂർ തേക്കിൻകാട് മൈതാനിൽ സംഘടിപ്പിച്ച മൊട്ട എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചത് സ്റ്റാൻ്റപ്പ് കോമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്
hair
Published on
Updated on

തൃശൂർ: കഷണ്ടി മറയ്ക്കാൻ ഹെയർ ഫിക്സിങ് പോലുള്ള സംവിധാനത്തിന്റെ പുറകെ ആളുകൾ നെട്ടോട്ടമോടുത്ത കാലത്ത് തല മൊട്ടയടിച്ചവരുടെ സം​ഗമം വേറിട്ട കാഴ്ചയാകുന്നു. തൃശൂർ തേക്കിൻകാട് മൈതാനിൽ സംഘടിപ്പിച്ച മൊട്ട എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചത് സ്റ്റാൻ്റപ്പ് കോമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്.

മൊട്ടത്തല ഒരു സ്റ്റൈലാക്കി ആത്മവിശ്വസത്തോടെ നമ്മൾക്കിടയിൽ നടക്കുന്ന നിരവധി ആളുകളെ നാം നിത്യവും കാണാറുണ്ടെങ്കിലും ആരും അതിന് വലിയ വിലകൊടുക്കാറില്ല. എന്നാൽ ഈ സം​ഗമത്തോടെ അവർ ലോക ശ്രദ്ധ നേടുമെന്ന് സജീഷ് പറയുന്നു. സ്ഥിരമായി തല ഷേയ്വ് ചെയ്തു നടക്കുന്നത് ഒരു ചെറിയ കാര്യമല്ല ഇത്തരം മൊട്ടത്തലയന്മാരെ കാണുമ്പോൾ എല്ലാവർക്ക് ഒരേ ഛായ തോന്നുന്നത് സ്വാഭാവികമാണെന്നും സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

hair
കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാ​ഗങ്ങൾ കിട്ടി

ഇത്തരം ഒരു സംഗമം ലോകത്ത് ആദ്യമായാണ് നടക്കുന്നതെന്നും സംഘടനയെ ആ​ഗോള സംഘടനയായി വളർത്തി എടുക്കുകയാണ് ലക്ഷ്യമെന്നും സജീഷ് കൂട്ടിച്ചേർത്തു. സംഘടനയിൽ അംഗമാകാൻ നിരവധി പേരാണ് മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നതെന്നും ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ട് താമസിയാതെ എറണാകുളം മറൈൻ ഡ്രൈവിൽ ഒരു ആഗോള സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com