കല്‍പ്പറ്റ: ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു. ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ