മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ; സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് യോ​ഗം

ഇടുക്കി കളക്ട്രേറ്റിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് യോഗം.
Mullaperiyar Dam
മുല്ലപ്പെരിയാർ അണക്കെട്ട് / ഫെയ്സ്ബുക്ക് ചിത്രം
Published on
Updated on

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് യോ​ഗം ചേരും. ഇടുക്കി കളക്ട്രേറ്റിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് യോഗം. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും.

ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mullaperiyar Dam
കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com