മലപ്പുറം: കീഴ്‌ശ്ശേരി ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ തുടരന്വേഷണത്തിന് പൊലീസിന് കോടതി അനുമതി നല്‍കി. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടുകൂടിയാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.
കേസില്‍ വിചാരണ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെക്കും. വിചാരണയുടെ ആദ്യ ദിവസം തന്നെ 7 പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടുതല്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കീഴ്‌ശ്ശേരിയിലെ കോഴിത്തീറ്റ ഗോഡൗണിലെ ജോലിക്കാരനായിരുന്നു ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി. ഇയാളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് ഒരു വീടിന് സമീപത്ത് ഇയാളെ സംശയാസ്പദമായി കാണുകയും ആളുകള്‍ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ